Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Blocking Of The Chief Ministe

മു​ഖ്യ​മ​ന്ത്രി​യെ വ​ഴി​യി​ൽ ത​ട​ഞ്ഞ സം​ഭ​വം: ചേ​ന്തി അ​നി​ലി​ന്‍റെ ഫോ​ൺ പി​ടി​ച്ചെ​ടു​ത്തു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ വ​​​ഴി​​​യി​​​ൽ ത​​​ട​​​ഞ്ഞ് അ​​​പ​​​മാ​​​നി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ റി​​​മാ​​​ൻ​​​ഡി​​​ലു​​​ള്ള ചേ​​​ന്തി അ​​​നി​​​ലി​​​ന്‍റെ മൊ​​​ബൈ​​​ൽ ഫോ​​​ണ്‍ പോ​​​ലീ​​​സ് പി​​​ടി​​​ച്ചെ​​​ടു​​​ത്തു. റൗ​​​ഡി പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട ചേ​​​ന്തി അ​​​നി​​​ലി​​​ന്‍റെ മൊ​​​ബൈ​​​ൽ ഫോ​​​ണ്‍ ബ​​​ന്ധു​​​വി​​​നു വി​​​ട്ടു ന​​​ൽ​​​കി​​​യ തീ​​​രു​​​മാ​​​നം ഏ​​​റെ വി​​​വാ​​​ദ​​​മാ​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് പോ​​​ലീ​​​സ് ന​​​ട​​​പ​​​ടി. കോ​​​ണ്‍​ഗ്ര​​​സി​​​ലെ ഗ്രൂ​​​പ്പി​​​സ​​​വും മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ വ​​​ഴി​​​യി​​​ൽ ത​​​ട​​​ഞ്ഞ് അ​​​പ​​​മാ​​​നി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച കേ​​​സി​​​ലെ പ്ര​​​തി​​​ക്ക് എ​​​തി​​​രേ​​​യു​​​ള്ള പോ​​​ലീ​​​സ് ന​​​ട​​​പ​​​ടി ദു​​​ർ​​​ബ​​​ല​​​മാ​​​ക്കി​​​യെ​​​ന്നാ​​​യി​​​രു​​​ന്നു ഉ​​​യ​​​ർ​​​ന്ന വി​​​മ​​​ർ​​​ശ​​​നം.

റൗ​​​ഡി പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട ആ​​​ൾ അ​​​റ​​​സ്റ്റി​​​ലാ​​​യാ​​​ൽ ഫോ​​​ണ്‍ വി​​​ശാ​​​ദം​​​ശ​​​ങ്ങ​​​ൾ അ​​​ട​​​ക്കം പോ​​​ലീ​​​സ് ശേ​​​ഖ​​​രി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. ഇ​​​തി​​​നാ​​​യി മൊ​​​ബൈ​​​ൽ ഫോ​​​ണ്‍ ക​​​സ്റ്റ​​​ഡി​​​യി​​​ൽ എ​​​ടു​​​ത്ത് പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് അ​​​യ​​​യ്ക്കും. ഗൂ​​​ഢാ​​​ലോ​​​ച​​​ന കു​​​റ്റം അ​​​ട​​​ക്കം ചേ​​​ന്തി അ​​​നി​​​ലി​​​നെ​​​തി​​​രേ ചു​​​മ​​​ത്തും. ഗൂ​​​ഢാ​​​ലോ​​​ച​​​ന പ​​​രി​​​ശോ​​​ധി​​​ക്കാ​​​നും മൊ​​​ബൈ​​​ൽ ഫോ​​​ണ്‍ വി​​​വ​​​ര​​​ങ്ങ​​​ൾ ആ​​​വ​​​ശ്യ​​​മാ​​​ണ്. പ​​​രി​​​പാ​​​ടി​​​യി​​​ൽ നി​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ൻ​​​മാ​​​റി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വാ​​​യി​​​രു​​​ന്ന അ​​​നി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ ത​​​ട​​​ഞ്ഞ​​​ത്.

ഇ​​​തി​​​നു പി​​​ന്നി​​​ൽ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യു​​​ണ്ടോ​​​യെ​​​ന്നാ​​​ണ് പ​​​രി​​​ശോ​​​ധി​​​ക്കേ​​​ണ്ട​​​ത്. എ​​​ന്നാ​​​ൽ, ചി​​​ല ത​​​ല​​​ങ്ങ​​​ളി​​​ലെ സ​​​മ്മ​​​ർ​​​ദ​​​ത്തെ തു​​​ട​​​ർ​​​ന്നു ഫോ​​​ണ്‍ വി​​​ട്ടുന​​​ൽ​​​കി​​​യെ​​​ന്നാ​​​ണ് പ​​​റ​​​യ​​​പ്പെ​​​ടു​​​ന്ന​​​ത്. സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വീ​​​ഡി​​​യോ ദൃ​​​ശ്യ​​​ങ്ങ​​​ളും ഫോ​​​റ​​​ൻ​​​സി​​​ക് പ​​​രി​​​ശോ​​​ധ​​​ന​​​ക്ക് അ​​​യ​​​യ്ക്കും. ചേ​​​ന്തി അ​​​നി​​​ലി​​​ന്‍റെ ശ​​​ബ്ദ സാ​​​ന്പി​​​ളും ശേ​​​ഖ​​​രി​​​ക്കും.

വീ​​​ഡി​​​യോ​​​യി​​​ലെ ശ​​​ബ്ദം അ​​​നി​​​ലി​​​ന്‍റേ​​​തെ​​​ന്നു ശാ​​​സ്ത്രീ​​​യ​​​മാ​​​യി തെ​​​ളി​​​യി​​​ക്കാ​​​നാ​​​ണ് പ​​​രി​​​ശോ​​​ധ​​​ന. അ​​​നി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ അ​​​ധി​​​ക്ഷേ​​​പി​​​ച്ചു സം​​​സാ​​​രി​​​ച്ചു​​​വെ​​​ന്ന കു​​​റ്റം തെ​​​ളി​​​യി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​ട്ടാ​​​ണി​​​ത്. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടേ​​​ത് ഔ​​​ദ്യോ​​​ഗി​​​ക പ​​​രി​​​പാ​​​ടി അ​​​ല്ലെ​​​ന്നും അ​​​തി​​​നാ​​​ൽ കേ​​​സ് നി​​​ല​​​നി​​​ൽ​​​ക്കി​​​ല്ലെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു പ്ര​​​തി​​​ഭാ​​​ഗം വാ​​​ദം. ഇ​​​ന്ന് അ​​​നി​​​ലി​​​ന്‍റെ ജാ​​​മ്യ ഹ​​​ർ​​​ജി കോ​​​ട​​​തി​​​യി​​​ൽ എ​​​ത്തു​​​ന്നു​​​ണ്ട്.


ക​​​ഴി​​​ഞ്ഞ വെ​​​ള്ളി​​​യാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം ചെ​​​ന്പ​​​ഴ​​​ന്തി ഗു​​​രു​​​കു​​​ല​​​ത്തി​​​ൽ ന​​​ട​​​ന്ന ശ്രീ​​​നാ​​​രാ​​​യ​​​ണ ജ​​​യ​​​ന്തി സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ പോ​​​യ മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​നെ ചേ​​​ന്തി അ​​​നി​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ത​​​ട​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു. ചേ​​​ന്തി​​​യി​​​ൽ അ​​​നി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ത്ത​​​തി​​​ന്‍റെ വൈ​​​രാ​​​ഗ്യ​​​മാ​​​ണ് ത​​ട​​യാ​​ൻ കാ​​​ര​​​ണ​​​മാ​​​യ​​​ത്.

Latest News

Corehub Up